ബൈജൂസിൽ 1483 കോടിയുടെ മൂലധനനിക്ഷേപം

Posted on: November 24, 2020

കൊച്ചി : മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കു ന്ന വിദ്യാഭ്യാസ ടെക് കമ്പനി ബൈജുസില്‍ വീണ്ടും വന്‍വിദേശനിക്ഷേപം. ഏകദേശം 1483 കോടി രൂപയാണ് (20കോടി ഡോളര്‍) വിവിധ നിക്ഷേപക സ്ഥാപനങ്ങളില്‍നിന്നായി സമാഹരിക്കുന്നത്. 3672കോടി ഡോളര്‍ ഈ രീതിയില്‍ 2 മാസം മുന്‍പ് സമാഹരിച്ചിരുന്നു.

ബൈജൂസിന് 1200 കോടി ഡോളര്‍ (ഏകദേശം 89000കോടി രൂപ) മൂല്യമുണ്ടെന്നുകണക്കാക്കിയാണ് പുതിയ നിക്ഷേപം. പവറ്റ് ഇക്വിറ്റി കമ്പനികളായ ബ്ലാക്‌റോക്, ടി റോവ്പസ് എന്നിവര്‍ നിക്ഷേപകരുടെ കൂട്ടത്തിലുണ്ടെന്നാണ് വിപണിനിരീക്ഷകര്‍ കരുതുന്നത്. ബൈജുസ് ഔദ്യോഗികമായി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.