അടച്ചുപൂട്ടിയ പെട്രോൾ പമ്പുകൾ റിലയൻസ് വീണ്ടും തുറക്കും

Posted on: January 19, 2015

Reliance-Petrol-Pump-big

ലാഭകരമല്ലാതെ അടച്ചുപൂട്ടിയ 1,400 പെട്രോൾ പമ്പുകൾ വീണ്ടും തുറക്കാൻ റിലയൻസ് ഒരുങ്ങുന്നു. ഒരു വർഷത്തിനുള്ളിൽ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഡീസലിന്റെ വിലനിയന്ത്രണം നീക്കിയ ശേഷം 230 പമ്പുകൾ റിലയൻസ് തുറന്നിരുന്നു.

നടപ്പുവർഷം മൂന്നാം ക്വാർട്ടറിലുണ്ടായ വരുമാനനഷ്ടമാണ് റീട്ടെയ്ൽ ഇന്ധനവ്യാപാരം പുനരാരംഭിക്കാൻ റിലയൻസിനെ പ്രേരിപ്പിച്ചത്. ഇന്ധനസബ്‌സിഡിയില്ലാതെ നഷ്ടം വന്നതിനെ തുടർന്ന് 2008 മെയ് മാസത്തിലാണ് 1,400 പെട്രോൾ പമ്പുകൾ റിലയൻസ് അടച്ചുപൂട്ടിയത്.