അടിസ്ഥാന നിരക്കുകളില്‍ മാറ്റമില്ലാതെ ധനനയം

Posted on: June 5, 2021

മുംബൈ ; തുടര്‍ച്ചയായി ആറാം ധനനയ യാഗത്തിലും അടിസ്ഥാന നിരക്കുകള്‍ നിലനിര്‍ത്തി ആര്‍.ബി.ഐ. കോവിഡ് രണ്ടാംതരംഗം വിപണികളിലുണ്ടാക്കിയ ആഘാതം വ്യക്തമാക്കി കൊണ്ടാണ് ആര്‍.ബി.ഐ. നിരക്കുകള്‍ നിലനിര്‍ത്തിയത്. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ 3.35 ശതമാനമാണ്. ആര്‍.ബി.ഐ. ബാങ്കുകള്‍ക്കു നല്‍കുന്ന വായ്പയുടെ പലിശയാണ് റിപ്പോ. അവശ്യ സമയങ്ങളില്‍ ബാങ്കുകളില്‍ നിന്ന് ആര്‍.ബി.ഐ. വായ്പസ്വീകരിക്കുന്ന നിരക്കാണ് റിവേഴ്‌സ് റിപ്പോ.

അതേസമയം 2021-22 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച അനുമാനം 9.5 ശതമാനമായി ആര്‍.ബി.ഐ. കുറച്ചു.
നടപ്പ് വര്‍ഷം രാജ്യം 10.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിന്നു മുന്‍ യോഗത്തിലെ അനുമാനം.

 

TAGS: RBI |