റിലയൻസ് ഇൻഡസ്ട്രീസിന് 5490 കോടി ലാഭം

Posted on: October 14, 2013

Mukesh-Ambaniനടപ്പുധനകാര്യവർഷത്തെ രണ്ടാം ക്വാർട്ടറിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം 1.5 ശതമാനം വർധിച്ച് 5,490 കോടിയായി. മുൻവർഷം ഇതേകാലയളവിൽ 5,409 കോടിയായിരുന്നു അറ്റാദായം.

ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ കമ്പനി ഒരു ലക്ഷം കോടിയുടെ വിറ്റുവരവ് നേടിയതിന്റെ ക്രെഡിറ്റും റിലയൻസ് ഇൻഡസ്ട്രീസിനു അവകാശപ്പെട്ടതാണ്. ടേണോവർ മുൻവർഷത്തേക്കാൾ 14.2 ശതമാനം വർധിച്ച് 1,06,523 കോടിയായി.

റിഫൈനറി, പെട്രോകെമിക്കൽ മേഖലകളാണ് റിലയൻസിന്റെ വിറ്റുവരവും ലാഭവും വർധിക്കാൻ ഇടയാക്കിയത്. രൂപയുടെ മൂല്യശോഷണം ലാഭം വർധിക്കാൻ സഹായിച്ചു. സെപ്റ്റംബർ 30 ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ 17.7 ദശലക്ഷം ടൺ ക്രൂഡ് സംസ്‌കരിച്ചു.

കമ്പനിക്കു 90,540 കോടിയുടെ കാഷ് റിസർവുണ്ട്. കടബാധ്യതകൾ 83,982 കോടി.