സിറം ഇൻസ്റ്റിറ്റ്യൂട്ട് പോളിസി ബസാറിൽ മൂലധനനിക്ഷേപം നടത്തി

Posted on: April 10, 2021

മുംബൈ : ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് സേവന വിപണന കമ്പനിയായ പോളിസി ബസാറില്‍ ഓഹരി വാങ്ങി അദാര്‍ പുണെവാലയുടെ ഉടമസ്ഥതയിലുള്ള സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ട്രൂ നോര്‍ത്തില്‍നിന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഹരികള്‍ ഏറ്റെടുത്തത്.

2020 ഒക്ടോബറിലും ട്രൂ നോര്‍ത്ത് പോളിസി ബസാറിലെ ഓഹരികള്‍ വിറ്റഴിച്ചിരുന്നു. ഇത്തവണ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനുപുറമെ അശോക ഇന്ത്യ ഇക്വിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ്, ട്രയംഫ് ഗ്ലോബല്‍ ഹോള്‍ഡിംഗ്‌സ്, ഐ.ഐ.എഫ്.എല്‍. സ്‌പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് സീരീസ് എട്ട്, ഇന്ത്യ അകോണ്‍ ഫണ്ട് ലിമിറ്റഡ് എന്നിവരും ട്രൂ നോര്‍ത്തിന്റെ കൈയില്‍നിന്ന് ഓഹരികള്‍ വാങ്ങിയിട്ടുണ്ട്.

 

TAGS: Policybazaar |