സിന്ധുശ്രീ ഖുള്ളർ നീതി ആയോഗ് സിഇഒ

Posted on: January 10, 2015

Sindhushree-Khullar-big

സിന്ധുശ്രീ ഖുള്ളർ ഐഎഎസിനെ നീതി ആയോഗ് സിഇഒ ആയി നിയമിച്ചു. പ്ലാനിംഗ് കമ്മീഷൻ മുൻ സെക്രട്ടറിയാണ്. ജനുവരി ഒന്നു മുതൽ ഒരു വർഷത്തേക്കാണ് നിയമനം. അരവിന്ദ് പനഗാരിയ (വൈസ് ചെയർമാൻ), ബിബേക് ദെബ്രോയ്, വി. കെ. സാരസ്വത് (ഫുൾടൈം മെംബേഴ്‌സ്) എന്നിവരെ നേരത്തെ നിയമിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നീതി ആയോഗിന്റെ ചെയർമാൻ.

കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അരുൺ ജയ്റ്റ്‌ലി, സുരേഷ് പ്രഭു, രാധാമോഹൻ സിംഗ് എന്നിവർ എക്‌സ് ഓഫീഷ്യോ അംഗങ്ങളും നിതിൻ ഗഡ്കരി, സ്മൃതി ഇറാനി, താവാർ ചന്ദ് ഗെലോട്ട് എന്നിവർ നീതി ആയോഗിലെ പ്രത്യേക ക്ഷണിതാക്കളുമാണ്.