ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 10.5 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്ക്

Posted on: February 6, 2021

മുംബൈ : ഇന്ത്യ അടുത്ത സാമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ച നേടുമെന്ന് റിസര്‍വ് ബാങ്ക്. സമ്പദ് വ്യവസ്ഥ ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. വളര്‍ച്ച സുസ്ഥിരമാകുന്നതുവരെ നിലവിലുള്ള പണനയം തുടരും.

നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാന പണനയത്തില്‍ അടിസ്ഥാനനിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് നാല് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമായി തുടരും. തുടര്‍ച്ചയായി നാലാം തവണയാണ് നിരക്കുകളില്‍ മാറ്റം വരുത്താത്തത്.

കരുതല്‍ധനാനുപാതം (സിആര്‍ആര്‍) രണ്ട്ഘട്ടമായി പുനസ്ഥാപിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ചിലാണ് സിആര്‍ആര്‍ നാല് ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമായി കുറച്ചത്.

TAGS: RBI |