സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 5,196 കോടി രൂപ അറ്റാദായം

Posted on: February 5, 2021

മുംബൈ: എസ്.ബി.ഐ.യ്ക്ക് നടപ്പുസാമ്പത്തിക വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ 5,196 കോടി രൂപയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേകാലത്തെ 5,583 കോടി രൂപയേക്കാള്‍ 6.93 ശതമാനം കുറവാണിത്. എന്നാല്‍ നടപ്പുവര്‍ഷം രണ്ടാം ക്വാര്‍ട്ടറിലെ 4,574 കോടി രൂപയെ അപേക്ഷിച്ച് 13.60 ശതമാനം ഉയര്‍ന്നിട്ടുണ്ട്.

ബാങ്കിന്റെ പ്രവര്‍ത്തനലാഭം 17,333 കോടി രൂപയായി വര്‍ധിച്ചു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പതുമാസക്കാലയളവില്‍ ബാങ്കിന്റെ അറ്റാദായം 13,960 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേകാലയളവിലെ 10,907 കോടി രൂപയേക്കാള്‍ 27.99 ശതമാനമാണ് വര്‍ധന. മൂന്നാം ക്വാര്‍ട്ടറില്‍ നിക്ഷേപം 13.64 ശതമാനവും വായ്പ 6.73 ശതമാനവും ഉയര്‍ന്നു.

എസ്.ബി.ഐ.യുടെ മൊത്തം നിഷ്‌ക്രിയ ആസ്തി ആകെ വായ്പയുടെ 4.77 ശതമാനമായി കുറഞ്ഞിട്ടുണ്ട്.