ട്രെയിനുകൾക്ക് ഡീസൽ വിതരണം ചെയ്യാൻ റിലയൻസ്

Posted on: January 7, 2015

Indian-Railway-Disel-Engine

ഇന്ത്യൻ റെയിൽവേക്ക് ഹൈസ്പീഡ് ഡീസൽ വിതരണം ചെയ്യാൻ വീണ്ടും റിലയൻസ് ഒരുങ്ങുന്നു. ഹൈസ്പീഡ് ഡീസലിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്താവാണ് റെയിൽവേ. പ്രതിവർഷം 2.7 ബില്യൺ ലിറ്റർ ഡീസലാണ് ഇന്ത്യൻ റെയിൽവേ വാങ്ങുന്നത്.

കുറഞ്ഞ വില ക്വോട്ട് ചെയ്യുന്ന കമ്പനികൾക്കാണ് റെയിൽവേ കരാർ നൽകുന്നത്. റിലയൻസിന് പുറമെ എസാർ മാത്രമാണ് സ്വകാര്യമേഖലയിൽ നിന്നുള്ള മറ്റൊരു കമ്പനി.

റിലയൻസ് നേരത്തെ മുതൽ റെയിൽവേയുടെ വിതരണക്കാരുടെ ലിസ്റ്റിലുണ്ടെങ്കിലും സബ്‌സിഡി ലഭിച്ചിരുന്ന എണ്ണക്കമ്പനികളുടെ മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ പിൻവാങ്ങുകയായിരുന്നു. വിതരണ കേന്ദ്രങ്ങളുടെ അഭാവവും റിലയൻസിന് തിരിച്ചടിയായി. ഡീസലിന്റെ വിലനിയന്ത്രണം നീക്കിയതോടെയാണ് റിലയൻസ് വീണ്ടും രംഗത്തുവന്നിട്ടുള്ളത്.