ബിഎസ്എൻഎല്ലിന് ഡൽഹിയിലും മുംബൈയിലും ടെലികോം സേവനത്തിന് അനുമതി

Posted on: December 13, 2020

 

മുംബൈ : ബിഎസ്എൻഎല്ലിന് ഡൽഹിയിലും മുംബൈയിലും ടെലികോം സേവനത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകി. രാജ്യത്തുടനീളം 2ജി, 3ജി, 4ജി സേവനങ്ങൾ നൽകാൻ 20 വർഷത്തേക്ക് കേന്ദ്ര ടെലികോം മന്ത്രാലയം ലൈസൻസ് അനുവദിച്ചു. നേരത്തെ ഡൽഹിയിലും മുംബൈയിലും എംടിഎൻഎൽ ആയിരുന്നു ടെലികോം സേവനം നൽകിയിരുന്നത്. എംടിഎൻഎല്ലിനെ ബിഎസ്എൻഎല്ലിൽ ലയിപ്പിക്കാൻ തീരുമാനിച്ചെങ്കിലും നടപടിക്രമങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല.

അഖിലേന്ത്യ സർവീസിന് 250 കോടി രൂപ ബിഎസ്എൻഎൽ ബാങ്ക് ഗ്യാരണ്ടി നൽകിയിട്ടുണ്ട്. ലൈസൻസസ് പുതുക്കിയതോടെ ഇന്ത്യയിൽ മുഴുവനും ടെലികോം സേവനം നൽകാൻ ബിഎസ്എൻഎല്ലിന് കഴിയുമെന്ന് ചെയർമാൻ പി.കെ. പർവാർ പറഞ്ഞു.

TAGS: BSNL | MTNL |