സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 4,574 കോടി രൂപ ലാഭം

Posted on: November 5, 2020


മുംബൈ: രാജ്യത്തെ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് (എസ്.ബി.ഐ.) രണ്ടാം ക്വര്‍ട്ടറില്‍ 51.9 ശതമാനം ലാഭവര്‍ധന. മുന്‍വര്‍ഷത്തെ 3,011.73 കോടിയില്‍നിന്ന് 4,574.16 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്തം വരുമാനം മുന്‍വര്‍ഷത്തെ 72,850.78 കോടി രൂപയില്‍നിന്ന് 3.42 ശതമാനം വളര്‍ച്ചയോടെ 75,341.80 കോടി രൂപയിലെത്തി. പലിശവരുമാനം 14.56 ശതമാനം വര്‍ധിച്ച് 28,181 കോടിയിലെത്തി.

രണ്ടാം ക്വാര്‍ട്ടറില്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 5.28 ശതമാനമായി കുറഞ്ഞു.