ലുലു ഗ്രൂപ്പ് ഏഷ്യയിലെ ഏറ്റവും മികച്ച തൊഴിൽദാതാവ്

Posted on: October 13, 2020

ദുബായ് : ഏഷ്യയിലെ മികച്ച തൊഴില്‍ ദാതാവ് പുരസ്‌കാരം ലുലു ഗ്രൂപ്പിന് 22 രാജ്യങ്ങളില്‍ 194 ഹൈപ്പര്‍മാര്‍ക്കറ്റുകളുള്ള ഗ്രൂപ്പില്‍ 43 രാജ്യങ്ങളില്‍ നിന്നുള്ള 55,000 ജീവനക്കാരാണുള്ളത്.

സ്ഥാപനം വിടുന്നവരുടെ എണ്ണം ഒരു ശതമാനത്തില്‍ താഴെയാണ്. ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആധുനിക താമസ സൗകര്യം ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ ഇവയെല്ലാം ലഭ്യമാക്കി തൊഴിലാളികളുടെ ക്ഷേമം ഉറപ്പു വരുത്തുന്നു. ഇതിനൊപ്പം എച്ച്ആര്‍ലീഡര്‍ഷിപ് പുരസ്‌കാരവും ലുലു ഗ്രൂപ്പിലെ മനുഷ്യവിഭവശേഷി വകുപ്പ് ഡയറക്ടര്‍ അബ്ദു റസാഖ് നേടി. വേള്‍ഡ് എച്ച്ആര്‍ഡിഡ കോണ്‍ഗ്രസിലാണു 2 പുരസ്‌കാരങ്ങളും ലഭിച്ചത്.

TAGS: Lulu Group |