May 2024
അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി 5,512 കോടി രൂപ റിലയൻസ് റീട്ടെയ്ലിൽ നിക്ഷേപിക്കുന്നു
Posted on: October 7, 2020
മുംബൈ : അബുദാബി ഇൻവെസ്റ്റ്മെന്റ് അഥോറിട്ടി 5,512 കോടി രൂപ റിലയൻസ് റീട്ടെയ്ലിൽ നിക്ഷേപിക്കുന്നു. ഇതിലൂടെ റിലയൻസ് റീട്ടെയ്ലിന്റെ 1.20 ശതമാനം ഓഹരികൾ എഡിഐഎ ക്കു ലഭിക്കും. റിലയൻസ് റീട്ടെയ്ലിന് 4.28 ലക്ഷം കോടി രൂപയാണ് മൂല്യം കണക്കാക്കിയിട്ടുള്ളത്. റിലയൻസ് റീട്ടെയ്ലിന്റെ 15 ശതമാനം ഓഹരികൾ വിറ്റഴിച്ച് 60,000 – 63,000 കോടി സമാഹരിക്കാനാണ് മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.
നേരത്തെ അമേരിക്കൻ നിക്ഷേപ സ്ഥാപനമായ സിൽവർ ലേക്ക് 7500 കോടി (1.75 ശതമാനം) രൂപയും കെകെആർ 5500 കോടി (1.28 ശതമാനം) രൂപയും ജനറൽ അറ്റ്ലാന്റിക്ക് 3675 കോടി രൂപ (0.84 ശതമാനം) യും നിക്ഷേപിച്ചിരുന്നു. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കാർലൈൽ ഗ്രൂപ്പ് (150-200 കോടി ഡോളർ) നിക്ഷേപം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന