ടാറ്റ സണ്‍സ് ഇ-കൊമേഴ്‌സ് രംഗത്തേക്ക്

Posted on: September 30, 2020

മുംബൈ : ഇ-കൊമേഴ്‌സ് വിപണിയിലേക്ക് പ്രവേശിക്കാന്‍ ടാറ്റാ ഗ്രൂപ്പും തയ്യാറെടുക്കുന്നു. ടാറ്റയുടെ വിവിധ ബ്രാന്‍ഡുകളെയും സേവനങ്ങളെയും കോര്‍ത്തിണക്കി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ലക്ഷ്യം. പുതിയ സംരംഭത്തിനായി മൂലധനം കണ്ടെത്തുന്നതിന് ആഗോള നിക്ഷേപക – സാങ്കേതികവിദ്യാ കമ്പനികളുമായി ടാറ്റാ സണ്‍സ് ചര്‍ച്ച നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ടാറ്റയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ 2000 കോടി മുതല്‍ 2500 കോടി ഡോളര്‍ വരെ (ഏകദേശം 1.5 ലക്ഷം കോടി മുതല്‍ 1.8 ലക്ഷം കോടി രൂപ ) നിക്ഷേപിക്കാന്‍ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് സന്നദ്ധമായതായും സൂചനയുണ്ട്. ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ നിയന്ത്രണം വാള്‍മാര്‍ട്ടിനാണ്.

മുകേഷ് അംബാനി അടുത്തിടെ ജിയോ പ്ലാറ്റ്‌ഫോം വഴി 2000 കോടി ഡോളര്‍ (1.5 ലക്ഷം കോടി രൂപ) സമാഹരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടാറ്റാ ഗ്രൂപ്പും ഈ രംഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായ റിപ്പോര്‍ട്ടുകളെത്തുന്നത്.

 

TAGS: Tata |