ഇൻഫോസിസിനു 2407 കോടി അറ്റാദായം

Posted on: October 11, 2013

S.D.-Shibulalഇൻഫോസിസ് സെപ്റ്റംബർ 30 ന് അവസാനിച്ച ക്വാർട്ടറിൽ 2,407 കോടി രൂപ അറ്റാദായം നേടി. മുൻവർഷത്തേക്കാൾ 1.6 ശതമാനം വർധനയാണിത്. വരുമാനം 31.5 ശതമാനം വർധിച്ച് 12,965 കോടി രൂപയായി.

വിസ അനുബന്ധ ചെലവുകൾക്കു 219 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. രണ്ടാം ക്വാർട്ടറിൽ അഞ്ചു വലിയ ഡീലുകൾ നേടിയതായി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ എസ്.ഡി. ഷിബുലാൽ പറഞ്ഞു.

മികച്ച രണ്ടാം ക്വാർട്ടർ ഫലത്തിന്റെ പശ്ചാത്തലത്തിൽ ഗൈഡൻസ് പരിഷ്‌കരിച്ചു. വരുമാനവളർച്ച 6-10 ശതമാനത്തിൽ നിന്നും 9-10 ശതമാനമായി ഉയർത്തി.റിസൾട്ട് പുറത്തുവന്നതോടെ ഇൻഫോസിസ് ഓഹരിവില കുതിച്ചുയർന്നു. ബിഎസ്ഇയിൽ വില 4.79 ശതമാനം വർധിച്ച് 3,273.90 ലാണ് ക്ലോസ് ചെയ്തത്.

വളർച്ചയ്ക്കുള്ള പുതിയ മേഖലകൾ കണ്ടെത്തുകയും മുൻനിശ്ചയിച്ച നിക്ഷേപങ്ങൾ തുടരുകയും ചെയ്യുമെന്ന് സിഎഫ്ഒ രാജീവ് ബൻസാൽ പറഞ്ഞു.