ഇന്ത്യയ്ക്ക് 3.75 ശതമാനം വളർച്ചയെന്ന് ഐഎംഎഫ്

Posted on: October 8, 2013

IMFഇന്ത്യയുടെ വളർച്ചാനിരക്ക് 2013-ൽ 3.75 ശതമാനമായിരിക്കുമെന്ന് ഇന്റർനാഷണൽ മോണിട്ടറി ഫണ്ട്. നേരത്തെ ഐഎംഎഫ് 5.7 ശതമാനമാണ് വളർച്ച കണക്കാക്കിയിരുന്നത്. മാനുഫാക്ചറിംഗ്, സർവീസ് മേഖലകളിലെ കുറഞ്ഞ ഡിമാൻഡാണ് വളർച്ചാനിരക്ക് പുനർനിർണയിക്കാൻ ഐഎംഎഫിനെ പ്രേരിപ്പിച്ചത്.

ഉയർന്ന കാർഷികോത്പാദനമാണ് ഇത്രയെങ്കിലും വളർച്ച നിലനിർത്താൻ ഇന്ത്യയെ സഹായിക്കുന്നതെന്ന് ഐഎംഎഫിന്റെ വേൾഡ് ഇക്‌ണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ പറയുന്നു. 2014-ൽ വളർച്ച ഏകദേശം അഞ്ചു ശതമാനമായിരിക്കും. നടപ്പുവർഷം ജിഡിപി 5.7 ശതമാനവും 2014 -ൽ 6.2 ശതമാനവുമായിരിക്കുമെന്ന് ഐഎംഎഫ് സൂചന നൽകി.