ബൈജൂസിൽ സിൽവർ ലേക്കിന്റെ നിക്ഷേപം ; മൂല്യം 1080 കോടി ഡോളർ

Posted on: September 9, 2020


കൊച്ചി: എഡ്യൂടെക്ക് കമ്പനിയായ ബൈജൂസി ല്‍ അമേരിക്കന്‍ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്കിന്റെ നേതൃത്വത്തില്‍ നിക്ഷേപം. 50 കോടി ഡോളറാണ് ഇത്തവണ ബൈജൂസിന് ലഭിക്കുന്നത്. അതായത്, ഏതാണ്ട് 3,680 കോടി രൂപ. സില്‍വര്‍ ലേക്കിനു പുറമെ നിലവിലെ നിക്ഷേപകരായ ടൈഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്ലാന്റിക്, ഔള്‍ വെഞ്ച്വേഴ്സ് എന്നിവയും ഈ റൗണ്ടില്‍ പങ്കാളികളായി.

ഇന്ത്യയില്‍ സില്‍വര്‍ ലേക്ക് നിക്ഷേപിക്കുന്ന രണ്ടാമത്തെ കമ്പനിയാണ് ബൈജൂസ്. മുകേഷ് അംബാനിയുടെ ടെലികോം-ടെക്നോളജി സംരംഭമായ റിലയന്‍സ് ജിയോയില്‍ ഈയിടെ നിക്ഷേപം നടത്തിയിട്ടുണ്ട്.

ബൈജൂസിന് 1,080 കോടി ഡോളര്‍ മൂല്യം കണക്കാക്കിയാണ് ഈ റൗണ്ടില്‍ നിക്ഷേപമെത്തിയിരിക്കുന്നത്. അതായത്, ഏതാണ്ട് 80,000 കോടി രൂപ. നിലവിലെ പ്രതിസന്ധികാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രസക്തി കൂടിവരികയാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നതില്‍ കൃതാര്‍ത്ഥതയുണ്ടെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.