കാഷ്മീരിൽ തൂക്കുസഭ ജാർഖണ്ഡിൽ ബിജെപി

Posted on: December 23, 2014

Omar-Abdulla-Big

ജമ്മുകാഷ്മീർ നിയമസഭയിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. ജാർഖണ്ഡിൽ 41 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി.

ജമ്മുകാഷ്മീരിലെ 87 മണ്ഡലങ്ങളിൽ പിഡിപി 29 ഉം ബിജെപി 25 ഉം നാഷണൽ കോൺഫറൻസ് 16 ഉം കോൺഗ്രസ് 11 ഉം മറ്റുള്ളവർ ആറും സീറ്റുകൾ നേടി. മുഖ്യമന്ത്രി ഒമർ അബ്ദുള്ള ബിർവ മണ്ഡലത്തിൽ നിന്നും 902 വോട്ടുകൾക്ക് വിജയിച്ചു. അതേസമയം സോനാവർ മണ്ഡലത്തിൽ പരാജയപ്പെടുകയും ചെയ്തു.

ജാർഖണ്ഡിൽ ആകെയുള്ള 81 മണ്ഡലങ്ങളിൽ ബിജെപി 41 ഉം ജെഎംഎം 18 ഉം കോൺഗ്രസ് 8 ഉം ജെവിഎം 6 മറ്റുള്ളവർ 8 ഉം സീറ്റുകളിൽ വിജയിച്ചു. ബിജെപി നേതാവ് അർജുൻ മുണ്ട, മധു കോഡ തുടങ്ങിയവർ പരാജയപ്പെട്ടു. ജെവിഎം നേതാവ് ബാബുലാൽ മറാൻഡി പിന്നിലാണ്.