കേരളത്തിൽ തിങ്കളാഴ്ച 702 പേർക്ക് കോവിഡ് ; ചികിത്സയിലുള്ളത് 9609 പേർ

Posted on: July 27, 2020

തിരുവനന്തപുരം : കേരളത്തിൽ തിങ്കളാഴ്ച 702 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ 161 പേർക്കും, മലപ്പുറം ജില്ലയിലെ 86 പേർക്കും, ഇടുക്കി ജില്ലയിലെ 70 പേർക്കും, കോഴിക്കോട് ജില്ലയിലെ 68 പേർക്കും, കോട്ടയം ജില്ലയിലെ 59 പേർക്കും, പാലക്കാട് ജില്ലയിലെ 41 പേർക്കും, തൃശൂർ ജില്ലയിലെ 40 പേർക്കും, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ 38 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 30 പേർക്കും, കൊല്ലം ജില്ലയിലെ 22 പേർക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 17 പേർക്ക് വീതവും, എറണാകുളം ജില്ലയിലെ 15 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന കോഴിക്കോട് ജില്ലയിലെ മുഹമ്മദ് (61), കോട്ടയം ജില്ലയിലെ ഔസേപ്പ് ജോർജ് (85) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം 63 ആയി.

തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 75 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 91 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 35 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 137 പേർക്കും, മലപ്പുറം ജില്ലയിലെ 65 പേർക്കും, ഇടുക്കി ജില്ലയിലെ 51 പേർക്കും, കോട്ടയം ജില്ലയിലെ 49 പേർക്കും, കോഴിക്കോട് ജില്ലയിലെ 40 പേർക്കും, കാസർഗോഡ് ജില്ലയിലെ 25 പേർക്കും, കൊല്ലം ജില്ലയിലെ 22 പേർക്കും, ആലപ്പുഴ ജില്ലയിലെ 20 പേർക്കും, തൃശൂർ, പാലക്കാട് ജില്ലകളിലെ 16 പേർക്ക് വീതവും, വയനാട് ജില്ലയിലെ 15 പേർക്കും, എറണാകുളം ജില്ലയിലെ 13 പേർക്കും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ 7 പേർക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

43 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കണ്ണൂർ ജില്ലയിലെ 23, തിരുവനന്തപുരം ജില്ലയിലെ 13, കോഴിക്കോട് ജില്ലയിലെ 3, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കാസർഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂർ ജില്ലയിലെ 7 കെ.എസ്.ഇ. ജീവനക്കാർക്കും, 3 കെ.എൽ.എഫ് ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 745 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആലപ്പുഴ ജില്ലയിലെ 150 പേരുടേയും, മലപ്പുറം ജില്ലയിലെ 88 പേരുടേയും, എറണാകുളം ജില്ലയിലെ 69 പേരുടേയും, തിരുവന്തപുരം ജില്ലയിലെ 65 പേരുടേയും, കൊല്ലം ജില്ലയിലെ 57 പേരുടേയും, കാസർഗോഡ് ജില്ലയിലെ 53 പേരുടേയും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 49 പേരുടെ വീതവും , തൃശൂർ ജില്ലയിലെ 45 പേരുടേയും, കോഴിക്കോട് ജില്ലയിലെ 41 പേരുടേയും, കണ്ണൂർ ജില്ലയിലെ 32 പേരുടേയും, ഇടുക്കി ജില്ലയിലെ 25 പേരുടേയും, കോട്ടയം ജില്ലയിലെ 13 പേരുടേയും, പാലക്കാട് ജില്ലയിലെ 9 പേരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ 9,609 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,049 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,55,148 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,45,751 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 9397 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1237 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 18,417 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 6,88,163 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 3842 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,14,832 സാമ്പിളുകൾ ശേഖരിച്ചതിൽ 1,11,105 സാമ്പിളുകൾ നെഗറ്റീവ് ആയി.

18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ പള്ളിക്കൽ (കണ്ടൈൻമെന്റ് സോൺ: വാർഡ് 3, 4), കരവാരം (6), കുറ്റിയാണി (15), നെടുവേലി (18), ഇടുക്കി ജില്ലയിലെ കരിങ്കുന്നം (1, 7, 8), എടവെട്ടി (1, 11, 12, 13), വണ്ടൻമേട് (2, 3), കൊന്നത്തടി (1, 18), കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് (6), ധർമ്മടം (15), കൂടാളി (15), കോഴിക്കോട് ജില്ലയിലെ കടലുണ്ടി (20), മരുതോങ്കര (2), പുതുപ്പാടി (എല്ലാ ജില്ലകളും) കൊല്ലം ജില്ലയിലെ പട്ടാഴി (എല്ലാ ജില്ലകളും), പോരുവഴി (14, 17), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (6), തൃശൂർ ജില്ലയിലെ കടുക്കുറ്റി (1, 9, 16) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 17 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം (വാർഡ് 3), കരുണാപുരം (1, 2), ചിന്നക്കനാൽ (3, 10), അയ്യപ്പൻകോവിൽ (1, 2, 3), ഉപ്പുതുറ (1, 6, 7), ഉടുമ്പൻചോല (2, 3), കോടിക്കുളം (1, 13), ബൈസൻവാലി (8), പീരുമേട് (13), സേനാപതി (9), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), പള്ളിക്കത്തോട് (7), പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ (8), പ്രമദം (3), തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ (10), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂർ (16), കാസർഗോഡ് ജില്ലയിലെ മൂളിയാർ (1, 14) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 495 ഹോട്ട് സ്പോട്ടുകളാണുള്ളത്.