വാണിജ്യ ബാങ്കുകളുടെ കിട്ടാക്കടം 12.5 ശതമാനമായേക്കും

Posted on: July 25, 2020

മുംബൈ : രാജ്യത്തെ ബാങ്കുകളുടെ കിട്ടാക്കട അനുപാതം അടുത്ത മാര്‍ച്ചോടെ മൊത്തം വായ്പയുടെ 12.5 ശതമാനമായി ഉയരാമെന്നു റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക സ്ഥിരത റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ചില്‍ 8.5 ശതമാനമായിരുന്നു.

സമ്പദ് വളര്‍ച്ച, ധനകമ്മി, വിലക്കയറ്റത്തോത് തുടങ്ങിയ ഘട്ടങ്ങള്‍ പ്രതികൂലമായാല്‍ കിട്ടാക്കട അനുപാതം 14.7 ശതമാനം വരെയാകാമെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തി.

TAGS: RBI |