ടയർകമ്പനികൾ 130 രൂപയ്ക്ക് റബർ സംഭരിക്കും

Posted on: December 18, 2014

Rubber-Plantation-a-Big

ടയർ കമ്പനികൾ കിലോയ്ക്ക് 130 രൂപ പ്രകാരം ആർ എസ് എസ് -4 റബർ സംഭരിക്കും. റബർ വിലയിടിവ് തടയാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് വിളിച്ചുചേർത്ത ടയർ കമ്പനി പ്രതിനിധികളുടെ യോഗത്തിലാണ് പുതിയ തീരുമാനം. മാർച്ച് 31 വരെയാണ് പാക്കേജിന്റെ കാലാവധി. റബർ ബോർഡ് പ്രഖ്യാപിക്കുന്ന അന്താരാഷ്ട്ര വിലയേക്കാൾ 20 ശതമാനം കൂട്ടിയാണ് സംഭരണം. ഇതിനു പകരമായി കമ്പനികൾ സർക്കാരിന് നൽകേണ്ട പർച്ചേസ് ടാക്‌സ് പകുതിയായി കുറയ്ക്കും.

12 ടയർ കമ്പനികളുടെ പ്രതിനിധികളും വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, ധനകാര്യമന്ത്രി കെ. എം. മാണി, ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷൺ, റബർ ബോർഡ് ചെയർപേഴ്‌സൺ ഷീലാ തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.