കേരളത്തിൽ 593 പേർക്ക് കോവിഡ് ; 364 പേർക്ക് സമ്പർക്കം മൂലം രോഗബാധ

Posted on: July 18, 2020

തിരുവനന്തപുരം : കേരളത്തിൽ ശനിയാഴ്ച 593 പേർക്ക് കോവിഡ് 19 സ്ഥിരികരിച്ചു. 364 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 116 പേർ വിദേശത്ത് നിന്നും 90 പേർ അന്യസംസ്ഥാനത്തു നിന്നും വന്നവരാണ്. ഇതിനു പുറമെ 19 ആരോഗ്യപവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു.

ജില്ലതിരിച്ചുള്ള കണക്കുകൾ : തിരുവനന്തപുരം – 173, കൊല്ലം – 53, ആലപ്പുഴ – 42, പത്തനംതിട്ട – 28, കോട്ടയം – 16, ഇടുക്കി – 28, എറണാകുളം – 44, തൃശൂർ – 21, പാലക്കാട് – 49, മലപ്പുറം – 19, കോഴിക്കോട് – 26, വയനാട് – 26, കണ്ണൂർ – 39, കാസർകോഡ് – 29.