കേരളത്തിൽ 722 പേർക്ക് കോവിഡ് ; 228 പേർക്ക് രോഗമുക്തി

Posted on: July 16, 2020

തിരുവനന്തപുരം : കേരളത്തിൽ വ്യാഴാഴ്ച 722 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 339 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 57 പേർക്കും, കൊല്ലം, മലപ്പുറം ജില്ലകളിൽ നിന്നുള്ള 42 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 39 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 33 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 32 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 26 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 25 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 23 പേർക്കും ആലപ്പുഴ ജില്ലയിൽ നിന്നുള്ള 20 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോട്ടയം, വയനാട് ജില്ലകളിൽ നിന്നുള്ള 13 പേർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ ജില്ലയിൽ ജൂലൈ 15 ന് മരിച്ച ബി. അനീഷ് (39), കണ്ണൂർ ജില്ലയിൽ ജൂലൈ 15 ന് മരിച്ച മുഹമ്മദ് സാലീക് (25) എന്നിവരുടെ പരിശോധനഫലവും ഇതിൽ ഉൾപെടുന്നു. ഇതോടെ 37 പേരാണ് ആകെ മരണമടഞ്ഞത്.

രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 62 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 481 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 317 പേർക്കും, എറണാകുളം ജില്ലയിലെ 50 പേർക്കും, കൊല്ലം ജില്ലയിലെ 24 പേർക്കും, പത്തനംതിട്ട ജില്ലയിലെ 20 പേർക്കും, ഇടുക്കി ജില്ലയിലെ 13 പേർക്കും, കാസർഗോഡ് ജില്ലയിലെ 11 പേർക്കും, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 8 പേർക്ക് വീതവും, അലപ്പുഴ, കോട്ടയം ജില്ലകളിലെ 7 പേർക്ക് വീതവും, മലപ്പുറം ജില്ലയിലെ 6 പേർക്കും, പാലക്കാട് ജില്ലയിലെ 2 പേർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

12 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും, കോട്ടയം മലപ്പുറം ജില്ലകളിലെ രണ്ട് വീതവും കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ തൃശൂർ ജില്ലയിലെ മൂന്നും കോഴിക്കോട് ജില്ലയിലെ രണ്ടും ബി.എസ്.എഫ്. ജവാൻമാർക്കും ആലപ്പുഴ ജില്ലയിലെ 3 ഐ.ടി.ബി.പി.ക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 228 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 72 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 37 പേരുടെയും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 23 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 18 പേരുടെയും, കൊല്ലം ജില്ലയിൽ നിന്നുള്ള 17 പേരുടെയും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 13 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 10 പേരുടെയും, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 8 പേരുടെ വീതവും, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള 7 പേരുടെ വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള 6 പേരുടെയും, തിരുവനന്തപുരം, വയനാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 5372 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4864 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,900 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,78,468 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 5432 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 804 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,052 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജെൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 4,72,271 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 7797 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 85,767 സാമ്പിളുകൾ ശേഖരിച്ചതിൽ 81,543 സാമ്പിളുകൾ നെഗറ്റീവ് ആയി.

വ്യാഴാഴ്ച 35 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ (കണ്ടൈൻമെന്റ് സോൺ: വാർഡ് 3, 10), കാഞ്ഞിയാർ (11, 12), അയ്യപ്പൻകോവിൽ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പൻചോല (2, 3), കോടിക്കുളം (1, 13), ബൈസൻവാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ അഞ്ചൽ (എല്ലാ വാർഡുകളും), അലയമൺ (എല്ലാ വാർഡുകളും), ഏരൂർ (എല്ലാ വാർഡുകളും), എടമുളയ്ക്കൽ (5, 6, 7, 8, 9), ഇളമാട് (എല്ലാ വാർഡുകളും), വെളിനല്ലൂർ (5 , 6, 16), തിരുവനന്തപുരം ജില്ലയിലെ കുന്നത്തുകാൽ (എല്ലാ വാർഡുകളും), കുളത്തൂർ (9, 10, 11, 12, 13, 14), പൂവാർ (7, 8, 9, 10, 11, 12), പെരുങ്കടവിള (3, 4, 6, 7, 11, 13), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി (4, 5, 7), അകത്തേത്തറ (11), പുതുപരിയാരം (8), കുമരംപ്പുത്തൂർ (16), കണ്ണൂർ ജില്ലയിലെ അഴീക്കോട് (15, 18), ഉള്ളിക്കൽ (16), കൊളച്ചേരി (10), കോട്ടയം ജില്ലയിലെ കടുത്തുരുത്തി (16), ഉദ്യാനപുരം (16), കാസർഗോഡ് ജില്ലയിലെ ചെറുവത്തൂർ (17), കാറഡുക്ക (5, 9), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (7, 8, 9, 10), കൃഷ്ണപുരം (1, 2, 3), തൃശൂർ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ മൈലപ്ര (9), എറണാകുളം ജില്ലയിലെ പല്ലാരിമംഗലം (9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 5 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കി. കാസർഗോഡ് ജില്ലയിലെ പടന്ന (കണ്ടൈൻമെന്റ് സോൺ: 12), കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി (11, 18, 37, 43), കയ്യൂർ-ചീമേനി (11), ബേഡഡുക്ക (3), എറണാകുളം ജില്ലയിലെ കല്ലൂർക്കാട് (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 271 ഹോട്ട് സ്പോട്ടുകളാണുള്ളത്.