കേരളത്തിൽ ഇന്ന് 272 പേർക്ക് കോവിഡ് ; ചികിത്സയിലുള്ളത് 2411 പേർ

Posted on: July 7, 2020

തിരുവനന്തപുരം : കേരളത്തിൽ ചൊവ്വാഴ്ച 272 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 63 പേർക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 54 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 29 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 21 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 12 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 11 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 10 പേർക്കും, കോട്ടയം, വയനാട് ജില്ലകളിൽ നിന്നുള്ള 3 പേർക്ക് വീതവും, ഇടുക്കി ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 38 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സൗദി അറേബ്യ- 76, യു.എ.ഇ.- 26, ഖത്തർ- 21, കുവൈറ്റ്- 13, ഒമാൻ- 13, ബഹറിൻ- 5, കിർഗിസ്ഥാൻ-1, നൈജീരിയ- 1, ദക്ഷിണ ആഫ്രിക്ക- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക- 13, തമിഴ്നാട്- 7, മഹാരാഷ്ട്ര- 4, ഡൽഹി- 4, തെലുങ്കാന- 4, ഉത്തർപ്രദേശ് 2, പശ്ചിമബംഗാൾ- 1, ഛത്തീസ്ഘട്ട്- 1, ആന്ധ്രാപ്രദേശ്- 1, പഞ്ചാബ്- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.

68 പേർക്കാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 42 പേർക്കും, എറണാകുളം, മലപ്പുറം ജില്ലകളിലെ 11 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിലെ 3 പേർക്കും, പാലക്കാട് ജില്ലയിലെ ഒരാൾക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 7 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും മലപ്പുറം, പത്തനംതിട്ട ജില്ലകളിലെ ഓരോ ആരോഗ്യ പ്രവർത്തകർക്കുമാണ് രോഗം ബാധിച്ചത്. ഇതുകൂടാതെ കണ്ണൂർ ജില്ലയിലെ ഒരു സി.ഐ.എസ്.എഫ്. ജവാനും ഒരു ഡി.എസ്.സി. ജവാനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 111 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയിൽ നിന്നുള്ള 23 പേരുടെയും, എറണാകുളം (പാലക്കാട്-1, മലപ്പുറം-1) ജില്ലയിൽ നിന്നുള്ള 20 പേരുടെയും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 19 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 10 പേരുടെയും, കണ്ണൂർ (കാസറഗോഡ്-1) ജില്ലയിൽ നിന്നുള്ള 9 പേരുടെയും, കൊല്ലം, തൃശൂർ, കോഴിക്കോട് (വയനാട്-1) ജില്ലകളിൽ നിന്നുള്ള 6 പേരുടെ വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 4 പേരുടെയും, തിരുവനന്തപുരം (കൊല്ലം-10), വയനാട് ജില്ലകളിൽ നിന്നുള്ള 3 പേരുടെയും, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നുള്ള ഒരാളുടെ വീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 2411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3454 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,86,576 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,83,542 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 3034 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 378 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7516 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, ഓഗ്മെന്റഡ് സാമ്പിൾ, സെന്റിനൽ സാമ്പിൽ, പൂൾഡ് സെന്റിനിൽ, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 2,85,968 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 5456 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 62,367 സാമ്പിളുകൾ ശേഖരിച്ചതിൽ 60,165 സാമ്പിളുകൾ നെഗറ്റീവ് ആയി.

18 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി (കണ്ടൈൻമെന്റ് സോൺ വാർഡ് 15), പന്മന (3, 5, 13, 15), ശാസ്താം കോട്ട (10, 11, 12, 13, 14, 15, 16, 17, 18, 19), മൈനാഗപ്പള്ളി (7, 8, 9 , 11), പടിഞ്ഞാറെ കല്ലട (1, 3), ശൂരനാട് സൗത്ത് (10, 13), ക്ലാപ്പന (1), നീണ്ടകര (8), കണ്ണൂർ ജില്ലയിലെ പടിയൂർ (13), പേരാവൂർ (16), ന്യൂ മാഹി (7), പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട മുൻസിപ്പാലിറ്റി (13, 21, 22, 23), തിരുവല്ല മുൻസിപ്പാലിറ്റി (28, 33), കുളനട (14), മലപ്പുറം ജില്ലയിലെ എടക്കര (3, 4, 5), വഴിക്കടവ് (21), എറണാകുളം ജില്ലയിലെ കല്ലൂർക്കാട് (6), ആലപ്പുഴ ജില്ലയിലെ താമരക്കുളം (6, 7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.

അതേസമയം 6 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ കറുകച്ചാൽ (കണ്ടൈൻമെന്റ് സോൺ വാർഡ് 7), കോരുത്തോട് (4), തലയാഴം (12), പാലക്കാട് ജില്ലയിലെ പിരായിരി (14), തരൂർ (9), കൊല്ലം ജില്ലയിലെ ഇട്ടിവ (17) എന്നിവയെയാണ് കണ്ടൈമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. നിലവിൽ ആകെ 169 ഹോട്ട് സ്പോട്ടുകളാണുള്ളത്.