കേരളത്തിൽ ഇന്ന് 127 പേർക്ക് കൂടി കോവിഡ്19 ; രോഗികളുടെ എണ്ണം 3039 കടന്നു

Posted on: June 20, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 127 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3039 കടന്നു. 57 പേർക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ച 127 പേരിൽ 87 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 36 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും. ഒരു ആരോഗ്യപ്രവർത്തകനും സമ്പർക്കം വഴി മൂന്ന് പേർക്കും രോഗം ബാധിച്ചു.

കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് : കൊല്ലം -24, പാലക്കാട് -23, പത്തനംതിട്ട -17, കോഴിക്കോട് -12, കോട്ടയം -11, കാസർഗോഡ് -7. തൃശൂർ-6, മലപ്പുറം -5, വയനാട് -5, തിരുവനന്തപുരം -5, കണ്ണൂർ -4, ആലപ്പുഴ -4, എറണാകുളം -3, ഇടുക്കി -1. സംസ്ഥാനത്ത് 1,32,569 പേർ നിരീക്ഷണത്തിലുണ്ട്. വിദേശത്ത് നിന്ന് 71,958 പേർ വിദേശങ്ങളിൽ നിന്നും എത്തി. മെയ് 7 മുതൽ ജൂൺ 20 വരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളും കേരളത്തിൽ എത്തി. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളും 176 വിമാനങ്ങൾ വന്ദേഭാരത് മിഷന്റെ ഭാഗവുമാണ്.