രാജ്യം നിരവധി വെല്ലുവിളികൾ നേരിടുന്നു ; പ്രതിസന്ധികളെ അവസരമാക്കി മുന്നേറണമെന്ന് പ്രധാനമന്ത്രി

Posted on: June 11, 2020

ന്യൂഡൽഹി : കോവിഡിന് ഒപ്പം ഇന്ത്യ പലതരം വെല്ലുവിളികൾ നേരിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ 95 ാമത് വാർഷിക പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം തുടങ്ങി വിവിധ പ്രതിസന്ധികളെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇച്ഛാശക്തികൊണ്ട് വെല്ലുവിളികളെ നേരിടാം. ഒറ്റക്കെട്ടായാണ് രാജ്യം പ്രതിസന്ധികളെ നേരിടുന്നത്.സ്വശ്രായ ഭാരതമാണ് ലക്ഷ്യം.

മുന്നിലെത്തുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്താൻ കഴിയണം. വെല്ലുവിളികളെ നേരിടുന്നവരാകാം കാലത്തെ അതിജീവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. രാജ്യപുരോഗതിയിൽ വ്യവസായികളുടെ പങ്കിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.