May 2024
കേരളത്തിൽ 2 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ; ചികിത്സയിലുള്ളത് 96 പേർ
Posted on: May 2, 2020
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്, കണ്ണൂർ ജില്ലകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വയനാട് ജില്ലയിലുള്ളയാൾ ചെന്നൈയിൽ നിന്നും വന്നതാണ്. കണ്ണൂർ ജില്ലയിലുള്ളയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് 8 പേരാണ് രോഗമുക്തി നേടിയത്. കണ്ണൂർ ജില്ലയിൽ നിന്നുള്ള 6 പേരുടെയും ഇടുക്കി ജില്ലയിൽ നിന്നുള്ള 2 പേരുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 400 പേരാണ് ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടിയത്. 96 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21,894 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 21,484 പേർ വീടുകളിലും 410 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള 31,183 വ്യക്തികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ ലഭ്യമായ 30,358 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 2093 സാമ്പിളുകൾ ശേഖരിച്ചതിൽ ലഭ്യമായ 1234 സാമ്പിളുകൾ നെഗറ്റീവായി. ഇപ്പോൾ 80 ഹോട്ട് സ്പോട്ടുകളാണുള്ളത്.
TAGS: Coronavirus | COVID-19 | Kerala Government | Pinarayi Vijayan |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന