കേരളത്തിൽ 32 പേർക്കു കൂടി കോവിഡ് 19

Posted on: March 30, 2020

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 32 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പ്രതിദിന അവലോകനയോഗത്തിനു ശേഷം പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കാസർഗോഡ് 15 ഉം കണ്ണൂർ 11 ഉം വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ രണ്ടുപേർക്ക് വീതവും രോഗബാധയുണ്ടായി. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 213 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ
17 പേർ വിദേശത്തുനിന്നു വന്നവരാണ്. 15പേർക്ക് സമ്പർക്കം മൂലമാണ് കൊറോണ ബാധിച്ചത്.

സംസ്ഥാനത്ത് ഇപ്പോൾ 1,57,253 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,56,660 പേർ വീടുകളിലും 623 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലാണ്.