കോവിഡിന്റെ പശ്ചാത്തലത്തിൽ ഇളവുകളുമായി കേന്ദ്രം

Posted on: March 24, 2020

ന്യൂഡൽഹി : കോവിഡ് 19 പ്രത്യേക പാക്കേജ് ഉടൻ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. സാമ്പത്തിക പാക്കേജ് എട്ട് മേഖലകകളിലെന്നും മന്ത്രി പറഞ്ഞു.

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചു. ആദായനികുതി വൈകിയാലുള്ള പിഴ 12 ശതമാനത്തിൽ നിന്ന് 9 ശതമാനക്കി കുറച്ചു. ആധാറും പാൻകാർഡുമായി ബന്ധിപ്പിക്കാനും ജൂൺ 30 വരെ സമയം അനുവദിച്ചു. നേരത്തെ മാർച്ച് 31 ആയിരുന്നു അവസാന തീയതി.

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ജി എസ് ടി നികുതികൾ അടയ്ക്കാനുള്ള സമയപരിധി ജൂൺ 30 ആക്കി. അഞ്ച് കോടി രൂപ വരെ വിറ്റുവരവുള്ള കമ്പനികൾക്ക് യാതൊരു പിഴയും അടയ്‌ക്കേണ്ട.

എടിമ്മുകളുടെ സർവീസ് ചാർജുകൾ ഒഴിവാക്കി. ഏത് ബാങ്കിന്റെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാം. സേവിംഗ്‌സ് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് നിബന്ധന ഒഴിവാക്കി.

കസ്റ്റംസ് ക്ലിയറൻസ് ആവശ്യസർവീസായി പ്രഖ്യാപിച്ചു. ജൂൺ 30 വരെ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും കസ്റ്റംസ് ക്ലിയറിംഗ് ഉണ്ടാവും.

അടുത്ത രണ്ട് ക്വാർട്ടറുകളിൽ കമ്പനികളുടെ ഡയറക്ടർ ബോർഡ് മീറ്റിംഗുകൾ ചേരാനുള്ള ഇടവേള 60 ദിവസമായി ദീർഘിപ്പിച്ചു.