അടിസ്ഥാനനിരക്ക് കുറയ്ക്കുമെന്ന് ആര്‍. ബി. ഐ.

Posted on: March 17, 2020

മുംബൈ : അടിസ്ഥാന നിരക്കുകള്‍ വീണ്ടും കുറയ്ക്കുന്നതു സംബന്ധിച്ച തീരുമാനം മാര്‍ച്ച് 31 മുതല്ഡ ഏപ്രില്‍ മൂന്നുവരെ നടക്കുന്ന പണയവായ്പ സമിതി യോഗത്തിലുണ്ടായേക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് സൂചന നല്‍കി. കൊറോണ വൈറസ് രാജ്യത്ത് കൂടുതല്‍ സ്ഥലങ്ങളില്‍ പടരുകയാണ്. സ്ഥിതി നിരീക്ഷിച്ചുവരുന്നു. സമ്പദ് വ്യവസ്ഥയില്ഡ ഇതുണ്ടാക്കുന്ന ആഘാതത്തില്‍ നിന്ന് ഇന്ത്യ മുക്തമായിരിക്കില്ല. ഇതിനെ നേരിടാന്‍ സാധ്യമായ എല്ലാ നടപടികളും എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

TAGS: RBI |