ആര്‍. ബി. ഐ. വായ്പാ നയം ഇന്ന്

Posted on: February 6, 2020

മുംബൈ : റിസര്‍വ് ബാങ്കിന്റെ ഈ സാമ്പത്തികവര്‍ഷത്തെ അവസാന വായ്പാനയം പ്രഖ്യാപിക്കും. ധനക്കമ്മിയും പണപ്പെരുപ്പവും ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്താനാണ് സാധ്യതയെന്നാണ് വിലയിരുത്തലുകള്‍. ഡിസംബറില്‍ രാജ്യത്തെ പണപ്പെരുപ്പം അഞ്ചു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലവാരമായ 7.35 ശതമാനത്തില്‍ എത്തിയിരുന്നു. പണപ്പെരുപ്പം നാലു ശതമാനത്തില്‍ നിലനിര്‍ത്താനാകുമെന്നായിരുന്നു ആര്‍. ബി. ഐ യുടെ പ്രതീക്ഷ. ഇതേതുടര്‍ന്ന് ഡിസംബറില്‍ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തിയിരുന്നില്ല.

ആര്‍. ബി. ഐ. യുടെ പണവായ്പാനയ സമിതി തുടര്‍ച്ചയായി അഞ്ചുവട്ടം പലിശനിരക്കുകള്‍ കുറച്ചശേഷമാണ് ഡിസംബറില്‍ നിലനിര്‍ത്തിയത്. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ അടിസ്ഥാന നിരക്കില്‍ ആകെ 1.35 ശതമാനം കുറവു വരുത്തിയിട്ടുണ്ട്. നിലവില്‍ ബാങ്കുകള്‍ക്ക് ആര്‍. ബി. ഐ. നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് 5.15 ശതമാനമാണ്.

TAGS: RBI |