റിലയന്‍സിന് 11,640 കോടി രൂപ അറ്റാദായം

Posted on: January 18, 2020

കൊച്ചി : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2019 ഒക് ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്നുമാസക്കാലയളവില്‍ 11,640 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവിലേതിനെ അപേക്ഷിച്ച് 13.5 ശതമാനമാണ് വര്‍ധന. മാത്രമല്ല, മൂന്നുമാസക്കാലയളവില്‍ കമ്പനി ഇതുവരെ നേടിയതില്‍ വച്ച് ഏറ്റവും കൂടിയ ലാഭമാണ് ഇത്.

അതേസമയം, വരുമാനത്തില്‍ 1.4 ശതമാനത്തിന്റെ നേരിയ ഇടിവ് രേഖപ്പെടുത്തി. 1.69 ലക്ഷം കോടി രൂപയാണ് മൂന്നുമാസത്തെ വരുമാനം. റിലയന്‍സ് റീട്ടെയിലിന്റെ ലാഭം 58 ശതമാനം വര്‍ധിച്ച് 2,389 കോടി രൂപയായപ്പോള്‍ ടെലികോം വിഭാഗമായ ജിയോയുടെ ലാഭം 1,350 കോടി രൂപയിലെത്തി. വെല്ലുവിളി നിറഞ്ഞ സാമ്പത്തിക അന്തരീക്ഷത്തിലും കമ്പനിയുടെ എണ്ണശുദ്ധീകരണ വിഭാഗം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതായി റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.