പെട്രോൾ വില കുറച്ചു ഡീസൽ വില കൂട്ടി

Posted on: September 30, 2013

HP-Petrol-pumpപെട്രോളിയം കമ്പനികൾ പെട്രോൾ വില ലിറ്ററിന് 3.66 രൂപ കുറച്ചു. അതേസമയം ഡീസൽ ലിറ്ററിനു 56 പൈസ വർധിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വില ബാരലിനു 117 ഡോളറിൽ നിന്നും 113 ഡോളറായി കുറഞ്ഞതും ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം വർധിച്ചതുമാണ് വില കുറയ്ക്കാൻ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്.

ഇതോടെ പെട്രോൾ വില ന്യൂഡൽഹിയിൽ 72. 40 ഉം മുംബൈയിൽ 79.49 രൂപയുമാകും. വില പരിഷ്‌കരണം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. മെയ് ഒന്നിനാണ് ഏറ്റവും ഒടുവിൽ പെട്രോൾ വിലയിൽ കുറവു വരുത്തിയത്. ലിറ്ററിനു മൂന്നുരൂപയാണ് അന്ന് ഒറ്റയടിക്കു കുറച്ചത്.