പെട്രോൾ-ഡീസൽ വിലകൾ കുറച്ചു

Posted on: August 31, 2015

Disel-Filling-big

ന്യൂഡൽഹി : പെട്രോൾ ലിറ്ററിന് രണ്ട് രൂപയും ഡീസലിന് 50 പൈസയും വില കുറച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞതാണ് ഇന്ധന വില കുറയ്ക്കാൻ ഓയിൽ കമ്പനികളെ പ്രേരിപ്പിച്ചത്.

ഡൽഹിയിൽ പെട്രോളിന് 61.20 രൂപയും ഡീസലിന് 44.45 രൂപയുമാണ് പുതിയ വില. പുതിയ നിരക്കുകൾ ഇന്ന് അർധരാത്രി നിലവിൽ വരും.