പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

Posted on: November 30, 2015

Petrol-Pump-B

ന്യൂഡൽഹി : പെട്രോൾ, ഡീസൽ വിലയിൽ എണ്ണക്കമ്പനികൾ നേരിയ കുറവ് വരുത്തി. പെട്രോൾ ലിറ്ററിന് ഡൽഹിയിൽ 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറവു വരുത്തിയത്.

പെട്രോൾ ലിറ്ററിന് 60.48 രൂപയും ഡീസലിന് 46.55 രൂപയുമാണ് പുതുക്കിയ വില. പുതിയ വിലകൾ ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരും.