ജാർഖണ്ഡിൽ മഹാസഖ്യം അധികാരത്തിലേക്ക് ; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും

Posted on: December 23, 2019

റാഞ്ചി : ജാർഖണ്ഡിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള  മഹാസഖ്യം അധികാരത്തിലേക്ക്. ജെ എം എം നേതാവ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും. ആകെയുള്ള 81 സീറ്റിൽ കോൺഗ്രസ് – ജെ എം എം – ആർജെഡി സഖ്യം 47 സീറ്റുകൾ നേടി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ഹേമന്ത് സോറൻ വിജയിച്ചു. ബിജെപിക്ക് 25 സീറ്റുകളെ നേടാനായുള്ളു. എ ജെ എസ് യു 3 സീറ്റുകളും മറ്റുള്ളവർ 6 സീറ്റുകളും നേടി.

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി രഘുബർ ദാസും ബിജെപി സംസ്ഥാന അധ്യക്ഷനും പരാജയപ്പെട്ടു. രഘുബർ ദാസ് ജംഷെഡ്പൂർ ഈസ്റ്റ് മണ്ഡലത്തിൽ ബിജെപി റിബലും മന്ത്രിസഭാംഗവുമായിരുന്ന സരയു റായിയോട് 10,587 വോട്ടുകൾക്ക് ആണ് പരാജയം ഏറ്റുവാങ്ങിയത്. രഘുബർ ദാസ് 1995 മുതൽ വിജയിക്കുന്ന മണ്ഡലമാണ് ജംഷെഡ്പൂർ ഈസ്റ്റ്.