ജാർഖണ്ഡിൽ മഹാസഖ്യത്തിന് മുന്നേറ്റം

Posted on: December 23, 2019

റാഞ്ചി : ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് മുന്നേറ്റം. ആകെയുള്ള 81 സീറ്റിൽ മഹാസഖ്യം 41 സീറ്റുകളിലും ബിജെപി 30 സീറ്റുകളിലും ലീഡ് ചെയ്യുന്നു. എ ജെ എസ് യു, ജെ വി എം എന്നീ കക്ഷികൾ മൂന്ന് സീറ്റുകളിൽ വീതവും മറ്റുള്ളവർ നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിലെ കോൺഗ്രസ്, ജെഎംഎം, ആർജെഡി എന്നീ കക്ഷികൾ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.

ബിജെപി സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. എ ജെ എസ് യു, ജെ വി എം എന്നീ കക്ഷികളുമായി പ്രാരംഭ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. ധൻവാറിൽ ബാബുലാൽ മറാൻഡി (ജെവിഎം) മുന്നിലാണ്.

ധുംക, ബാർഹെയ്ത് എന്നീ മണ്ഡലങ്ങളിൽ ജെഎംഎം നേതാവ് ഹേമന്ത് സോറൻ പിന്നിലാണ്.