ജാർഖണ്ഡിൽ ഹേമന്ത് സൊറൻ മുഖ്യമന്ത്രിയാകും

Posted on: December 23, 2019

റാഞ്ചി : ജാർഖണ്ഡിൽ ഹേമന്ത് സൊറൻ മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ്. കോൺഗ്രസ് ജെ എം എം – ആർ ജെ ഡി – മഹാസഖ്യം 41 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. 81 അംഗ നിയമസഭയിൽ 40 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി ക്ക് 28 സീറ്റുകളിൽ ലീഡ് ഉണ്ട്.

എ ജെ എസ് യു 6 ഉം ജെ വി എം 4 ഉം മറ്റുള്ളവർ 3 ഉം സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ധുംക, ബാർഹെയ്ത് എന്നീ മണ്ഡലങ്ങളിൽ മത്സരിച്ച ജെഎംഎം നേതാവ് ഹേമന്ത് സോറൻ ബെർഹെയ്ത്തിൽ 5000 ലേറെ വോട്ടുകൾക്ക് മുന്നിലാണ്.