ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് പരാജയപ്പെട്ടു

Posted on: December 23, 2019

റാഞ്ചി : ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി രഘുബർ ദാസ് പരാജയപ്പെട്ടു. ജംഷെഡ്പൂർ ഈസ്റ്റ് മണ്ഡലത്തിൽ ബിജെപി റിബൽ സരയു റായിയോട് 10,587 വോട്ടുകൾക്ക് ആണ് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്.

രഘുബർ ദാസിന് 38,439 വോട്ടുകളും സരയു റോയിക്ക് 49026 വോട്ടുകളും ലഭിച്ചു. രഘുബർ ദാസ് 1995 മുതൽ വിജയിക്കുന്ന മണ്ഡലമാണ് ജംഷെഡ്പൂർ ഈസ്റ്റ്.