ജാർഖണ്ഡ് ഇൻവെസ്റ്റ്‌മെന്റ് പ്രോമോഷൻ ബോർഡ് ആരംഭിച്ചു

Posted on: July 9, 2016

Jharkhand-investment-promo-കൊച്ചി : ജാർഖണ്ഡിലേക്ക് നിക്ഷേപകരെ ആകർഷിക്കാൻ സംസ്ഥാന സർക്കാർ ജാർഖണ്ഡ് ഇൻവെസ്റ്റ്‌മെന്റ് പ്രോമോഷൻ ബോർഡിന് രൂപം നൽകി. മുംബൈയിൽ നടന്ന ബോർഡിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ബോർഡ് ചെയർമാൻ കൂടിയായ മുഖ്യമന്ത്രി രഘുവാർദാസ്, വേദാന്തഗ്രൂപ്പ് സിഇഒ ടോം അൻബനീസ്, അദാനി ഗ്രൂപ്പ് എംഡി രാജേഷ് അദാനി, ടാറ്റാ സ്റ്റീൽ എംഡി ടി.വി. നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

ഭക്ഷ്യസംസ്‌കരണം, ഊർജ്ജം, ഓട്ടോമൊബീൽ, ഐടി-ഐടിഎസ്, ടൂറിസം, അടിസ്ഥാനസൗകര്യ വികസനം, ആരോഗ്യസംരക്ഷണം എന്നി മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ ബോർഡിലുണ്ട്.