സമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് കുറയ്ക്കണമെന്ന് ആർ ബി ഐ

Posted on: December 11, 2019

ന്യൂഡൽഹി : രാജ്യത്തെ വിവിധ സമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് കുറയ്ക്കണമെന്ന് റിസർവ് ബാങ്ക്. ബാങ്ക് നിക്ഷേപങ്ങളേക്കാൾ ആകർഷകമായ നിരക്കാണ് സമ്പാദ്യപദ്ധതികൾ നൽകുന്നത്. ഇതു മൂലമാണ് വാണിജ്യബാങ്കുകൾ പലിശ കുറയ്ക്കാത്തതെന്ന് ആർ ബി ഐ ചൂണ്ടിക്കാട്ടി.

നിക്ഷേപങ്ങളുടെ പലിശ ഇനിയും കുറച്ചാൽ നിക്ഷേപങ്ങൾ നഷ്ടപ്പെടുമോയെന്ന് ബാങ്കുകൾക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം ബാങ്കുകൾ പലിശനിരക്കിൽ വരുത്തിയിട്ടുള്ളത് 0.1 ശതമാനം മാത്രമാണ്.

പോസ്റ്റ്ഓഫീസ് സേവിംഗ് ഡിപ്പോസിറ്റ്, നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കേറ്റ്, പബ്ലിക് പ്രൊവിഡന്റ് ഫണ്ട്, കിസാൻ വികാസ് പത്ര, സുകന്യ സമൃദ്ധി യോജന തുടങ്ങിയ സമ്പാദ്യപദ്ധതികളിൽ നിന്നുള്ള വരുമാനനേട്ടം ബാങ്കുകളിലെ സേവിംഗ്‌സ് നിക്ഷേപങ്ങളുടെ പലിശയേക്കാൾ വളരെ വലുതാണ്.