പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയത് 4.91 ലക്ഷം കോടി രൂപ

Posted on: December 4, 2019

കൊച്ചി : പൊതുമേഖലാ ബാങ്കുകള്‍ ദീപാവലി ഉല്‍പ്പെടെയുള്ള ഉത്സവകാലയമായ ഒക് ടോബര്‍- നവംബര്‍ കാലയളവില്‍ രാജ്യത്ത് വിതരണം ചെയ്ത് 4.91 ലക്ഷം കോടി രൂപ വായ്പ. ധനമന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം.

ഉപഭോഗം വര്‍ധിപ്പിക്കാനും സമ്പദ്ഘടനയ്ക്ക് ഉത്തേജനം പകരാനും സെപ്റ്റംബറില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ വായ്പാ വിതരണം കൂട്ടണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ബാങ്കുകള്‍ വായ്പാ മേളകള്‍ നടത്തിയിരുന്നു. സൂക്ഷ്മ – ചെറുകിട – ഇടത്തരം സംരംഭകര്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ്, കൃഷി, റീട്ടെയില്‍ വിഭാഗങ്ങളിലെ വായ്പകള്‍ക്കായിരുന്നു മുന്‍ഗണന.

TAGS: PSU Bank |