നവംബറില്‍ ജി. എസ്. ടി. വരുമാനം ലക്ഷം കോടി കടന്നു

Posted on: December 2, 2019

ന്യൂഡല്‍ഹി : ചരക്ക് സേവന നികുതി (ജി. എസ്. ടി) വരുമാനം നവംബറില്‍ 1.03 ലക്ഷം കോടി രൂപയാണ്. മൂന്ന് മാസത്തിന് ശേഷമാണ് ജി. എസ്. ടി. വരുമാനം ഒരു ലക്ഷം കോടി രൂപ കടക്കുന്നത്. കേന്ദ്ര ജി. എസ്. ടി. 19,592 കോടി രൂപയും സംസ്ഥാന ജി. എസ്. ടി. 27,144 കോടി രൂപയുമാണ്. സംയോജിത ജി. എസ്. ടി. വരുമാനമായി 49,028 കോടി രൂപയും സെസ് ഇനത്തില്‍ 7,727 കോടി രൂപയും ലഭിച്ചു.

77.83 ലക്ഷം പേര്‍ ഒക്ടോബര്‍ നവംബര്‍ കാലയളവില്‍ ജി. എസ്. ടി. ആര്‍-3 ബി റിട്ടേണ്‍ സമര്‍പ്പിച്ചു. ഒക്ടോബര്‍ 95,380 കോടി രൂപയും ജൂലായില്‍ 1.02 കോടി രൂപയുമായിരുന്നു വരുമാനം. 2018 നവംബറിലെ വരുമാനം 97,637 കോടി രൂപയായിരുന്നു.

2017 ജൂലായില്‍ ജി. എസ്. ടി. നടപ്പിലാക്കിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ വരുമാനമാണ് 2019 നവംബറില്‍ രേഖപ്പെടുത്തിയത്.

TAGS: GST |