കരുതല്‍ സ്വര്‍ണം വിറ്റിട്ടില്ലെന്ന് ആര്‍ബിഐ

Posted on: October 28, 2019

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കരുതല്‍ ശേഖരത്തിലെ സ്വര്‍ണം വിറ്റെന്ന് പ്രചാരണം ആര്‍ ബിഐ തള്ളി. ഈ വര്‍ഷം മാത്രം എണ്ണായിരത്തില്‍പരം കോടി രൂപയുടെ സ്വര്‍ണം വിറ്റെന്നാണു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്വര്‍ണം വിറ്റിട്ടില്ലെന്നും സ്വര്‍ണവില വ്യത്യാസം കണക്കാക്കുന്ന രീതിയില്‍ വന്ന മാറ്റമാണു പ്രചാരണത്തിനു പിന്നില്ലെന്നുമാണ് ആര്‍ബിഐ യുടെ വിശദീകരണം.

ഈ സാമ്പത്തിക വര്‍ഷം 115 കോടി ഡോളറിന്റെ കരുതല്‍ സ്വര്‍ണം വില്‍പന നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. 5.10 കോടി ഡോളറിന്റെ സ്വര്‍ണം വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആര്‍ബിഐ സ്വര്‍ണം വാങ്ങുന്നു. വില്‍ക്കുന്നു തുടങ്ങിയ പ്രചാരണങ്ങള്‍ തെറ്റാണെന്നു ആര്‍ബിഐ ട്വീറ്റ് ചെയ്തു.
വിലയില്‍ വന്ന വ്യത്യാസം നേരത്തെ മാസക്കണക്കില്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ ആഴ്ചക്കണക്കിലാക്കിയെന്നും ഇതു രാജ്യാന്തര വിലയെ അടിസ്ഥാനമാക്കിയാണെന്നും ആര്‍ബിഐ വിശദീകരിച്ചു.

ആര്‍ബിഐയുടെ വാരാന്ത്യ റിപ്പോര്‍ട്ടുകളിലെ വ്യത്യാസമാണു സംശയം ജനിപ്പിച്ചത്. ജൂലൈയിലാണ് ആര്‍ബിഐയുടെ സാമ്പത്തിക വര്‍ഷാരംഭം ആദ്യ ക്വാര്‍ട്ടറില്‍ മാത്രം 115 കോടി ഡോളര്‍ സ്വര്‍ണം കുറവു രേഖപ്പെടുത്തിയിരുന്നു.

TAGS: RBI |