മഞ്ചേശ്വരത്ത് എം. സി. ഖമറുദ്ദീൻ 7923 വോട്ടുകൾക്ക് വിജയിച്ചു

Posted on: October 24, 2019

കാസർഗോഡ് : മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർത്ഥി എം. സി. ഖമറുദ്ദീൻ 7923 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. ഖമറുദ്ദീന് 65,407 വോട്ടുകൾ ലഭിച്ചു.

രണ്ടാം സ്ഥാനത്തുള്ള എൻഡിഎ സ്ഥാനാർത്ഥി രവീശ തന്ത്രിക്ക് 57,484 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ 38,233 വോട്ടുകളും നേടി.