വി.വി. പ്രകാശിന് 1300 ലേറെ വോട്ടുകളുടെ ലീഡ്

Posted on: May 2, 2021

മലപ്പുറം : നിലമ്പൂരിൽ അന്തരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വി.വി. പ്രകാശ് 1300 ലേറെ വോട്ടുകളുടെ ലീഡ്. എൽഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവർ രണ്ടാം സ്ഥാനത്താണ്.

തവനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നുംപറമ്പിൽ ലീഡ് ചെയ്യുന്നു. മന്ത്രി കെ.ടി. ജലീൽ പിന്നിലാണ്. കുന്നത്തുനാടിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.വി.ശ്രീനിജൻ മുന്നിലാണ്.

തൃശൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ 904 വോട്ടുകൾക്ക് മുന്നിലാണ്. ഒല്ലൂരിൽ ചീഫ് വിപ്പ് കെ. രാജൻ 7500 ലേറെ വോട്ടുകളുടെ ലീഡ് നേടി.

എൽഡിഎഫ് 92, യുഡിഎഫ് 46. എൻഡിഎ 2