അരൂരിൽ ഷാനിമോൾ ഉസ്മാന് അട്ടിമറി വിജയം ; ലീഡ് 1955 വോട്ടുകൾ

Posted on: October 24, 2019

ആലപ്പുഴ : അരൂരിൽ യൂഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന് അട്ടിമറി വിജയം. ലീഡ് 1955 വോട്ടുകൾ. ഷാനിമോൾ ഉസ്മാന് 68,851 വോട്ടുകൾ ലഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകിയേക്കും. മാറ്റിവെച്ച മൂന്ന് വോട്ടിംഗ് മെഷീനുകൾ എണ്ണുകയാണ്.

ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് എൽഡിഎഫിന്റെ കൈയിലിരുന്ന മണ്ഡലം ഷാനിമോൾ തിരിച്ചുപിടിച്ചത്. മൂന്നാം തവണയാണ് ഷാനിമോൾ ഉസ്മാൻ നിയമസഭിയിലേക്ക് മത്സരിക്കുന്നത്.

എൽഡിഫ് സ്ഥാനാർത്ഥി മനു സി പുളിക്കലിന് 66,896 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി കെ.പി. പ്രകാശ് ബാബുവിന് 16,215 വോട്ടുകളും ലഭിച്ചു.