റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 11,262 കോടി രൂപയുടെ ലാഭം

Posted on: October 19, 2019

കൊച്ചി : സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍.ഐ. എല്‍) 11,262 കോടി രൂപയുടെ അറ്റ ലാഭം നേടി. 18.32 ശതമാനം വാര്‍ശിക വര്‍ധനയാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയത്. ടെലികോം, റീട്ടെയ്ല്‍ വിഭാഗത്തില്‍ ശക്തമായ വരുമാന വളര്‍ച്ച രേഖപ്പെടുത്തിയതാണ് ലാഭം ഉയരാന്‍ കാരണം.

1.64 ലക്ഷം കോടി രൂപയുടെ മൊത്ത വരുമാനമാണ് അര്‍. ഐ.എന്‍. സെപ്റ്റംബര്‍ ക്വാര്‍ട്ടറില്‍ നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 1.56 ലക്ഷം കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത വരുമാനം. റിലയന്‍സ് ജിയോയുടെ ലാബം 45.40 ശതമാനം വര്‍ധിച്ച് 990 കോടി രൂപയായി. ഒരു ഉപഭോക്താവില്‍ നിന്നള്ള ജിയോയുടെ ശരാശരി വരുമാനം 120 രൂപയാണ്.
രണ്ടാം പാദത്തില്‍ ആര്‍. ഐ. എല്‍ റെക്കോഡ് ലാഭം നേടിയതായി കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി അറിയിച്ചു.