കെഎസ്‌ഐഡിസി മൂന്ന് ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ തുടങ്ങുന്നു

Posted on: November 11, 2014

KSIDC-Logo-big

കെഎസ്‌ഐഡിസി യുവസംരംഭകർക്കായി കൊച്ചി, അങ്കമാലി, കോഴിക്കോട് എന്നിവിടങ്ങളിൽ ബിസിനസ് ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കുന്നു. കൊച്ചി കാക്കനാട് കിൻഫ്രപാർക്കിലെ ബിസിനസ് ഇൻകുബേഷൻ സെന്റർ വ്യവസായ-ഐടി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി 13 ന് രാവിലെ 11.30 ന് ഉദ്ഘാടനം ചെയ്യും. ബെന്നി ബഹനാൻ എംഎൽഎ, കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടർ സത്യജിത് രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

കിൻഫ്രപാർക്കിലെ ജിയോൺ എയർ ബിൽഡിംഗിൽ 5,000 ചതുരശ്രയടി വിസ്തീർണത്തിലാണ് ബിസിനസ് ഇൻകുബേഷൻ സെന്റർ ഒരുങ്ങുന്നത്. ഐടി-ഇലക്‌ട്രോണിക്‌സ് സ്റ്റാർട്ടപ്പുകൾക്കായി 120 സീറ്റുകൾ ഇവിടെയുണ്ടാകും. ഡാറ്റാ ഫാക്ടേഴ്‌സ് സോഫ്റ്റ് വേർ, ടുട്ടി ഫ്രൂട്ടി ഇന്ററാക്ടീവ്, 3 ക്യു മെന്റേഴ്‌സ്, ഗ്രാബ്‌മൈ ഗ്രോസറി തുടങ്ങിയ കമ്പനികൾക്ക് കൊച്ചി ഇൻകുബേഷൻ സെന്ററിൽ സ്ഥലം അനുവദിച്ചിട്ടുണ്ട്.

അങ്കമാലി ഇൻകെൽ കോംപ്ലക്‌സ്, കോഴിക്കോട് കെഎസ്‌ഐഡിസി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്റർ എന്നിവിടങ്ങളിലും വൈകാതെ ഇൻകുബേഷൻ സെന്ററുകൾ ആരംഭിക്കും.