റിസർവ് ബാങ്ക് 1,76,051 ലക്ഷം കോടി രൂപ കേന്ദ്രസർക്കാരിന് കൈമാറും

Posted on: August 26, 2019

ന്യൂഡൽഹി : റിസർവ് ബാങ്ക് അധിക കരുതൽധനം കേന്ദ്ര സർക്കാരിന് കൈമാറും. അധിക കരുതൽ ധനത്തിൽ നിന്ന് 1,76,051 ലക്ഷം കോടി രൂപയാണ് കൈമാറുന്നത്. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് പണം നൽകുന്നത്. പണം കൈമാറുന്നത് സംബന്ധിച്ച് പഠന നടത്തിയ ബിമൽ ജലാൻ റിപ്പോർട്ട് റിസർവ് ബാങ്ക് അംഗീകരിച്ചു.

2018-19 സാമ്പത്തിക വർഷത്തെ അധിക കരുതൽ ധനത്തിൽ നിന്ന് 123,414 ലക്ഷം കോടി രൂപയും 52,637 കോടി പരിഷ്‌കരിച്ച സാമ്പത്തിക മൂലധന ചട്ടപ്രകാരവുമാണ് നൽകുന്നത്.